ന്യൂഡല്‍ഹി: 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, ജാതീയത, വര്‍ഗീയത തുടങ്ങിയവയ്ക്ക് രാജ്യവളര്‍ച്ചയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി20 ഉച്ചകോടിക്ക് മുമ്പായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകം മാര്‍ഗനിര്‍ദ്ദേശത്തിനായി ഇന്ത്യയിലേക്ക് നോക്കുകയാണ്. നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള ‘റോഡ്മാപ്പാ’യിട്ടാണ്, അല്ലാതെ ആശയങ്ങള്‍ മാത്രമായല്ല,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ച്ചപ്പാട് മാറിയിരിക്കുന്നു. ഏറെക്കാലമായി ഇന്ത്യയെ നൂറുകോടി ദരിദ്രരുടെ രാജ്യമായാണ് കണ്ടിരുന്നത്. എന്നാലിന്നത് നൂറുകോടി പേരുടെ അഭിലാഷമായും രണ്ട് ബില്യണ്‍ വൈദഗ്ധ്യമുള്ള കൈകളുമായാണ് കാണുന്നത്. ‘ഒരു കാലത്ത് ഒരു വലിയ വിപണിയായി മാത്രം കണ്ടിരുന്ന ഇന്ത്യ ഇപ്പോള്‍ ആഗോള വെല്ലുവിളികള്‍ക്കുള്ള പരിഹാരത്തിന്റെ ഭാഗമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.