2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കും; താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടോളൂ’: പശ്ചിമബംഗാള്‍ ബി.ജെ.പി നേതാവ്

‘ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കും; താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടോളൂ’: പശ്ചിമബംഗാള്‍ ബി.ജെ.പി നേതാവ്

കൊല്‍ക്കത്ത: രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള എം.പിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഖരഗ്പൂര്‍ നഗരത്തിലെ ‘ചായ് പേ ചര്‍ച്ച’ പരിപാടിയില്‍ സംസാരിക്കവെയാണ് പരാമര്‍ശം നടത്തിയത്.

‘പശ്ചിമ ബംഗാളില്‍ ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍, കൊല്‍ക്കത്തയിലെ എല്ലാ വിദേശികളുടെ പ്രതിമകളും ഞങ്ങള്‍ നീക്കം ചെയ്യും.’ ‘ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യും, അത് ഇഷ്ടപ്പെടാത്തവര്‍ക്ക് രാജ്യം വിടാന്‍ സ്വാതന്ത്ര്യമുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന് രണ്ട് പേരുകളുണ്ടാകില്ലെന്നും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ ഉള്ളതിനാല്‍ പേര് മാറ്റാനുള്ള ശരിയായ സമയമാണിതെന്നും സംസ്ഥാനത്തെ മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, പ്രതിപക്ഷ ഐക്യസഖ്യമായ ഇന്ത്യയെ ഭയപ്പെട്ടിരിക്കുന്ന ബിജെപി യഥാര്‍ഥപ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് രാജ്യത്തിന്റെ പേരുമാറ്റമുള്‍പ്പെടെയുള്ളവയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് ശന്തനു സെന്‍ ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.