2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ദുബയില്‍ ഇന്ത്യ കളറണിയുന്നു; ജീവന്മരണ പോരാട്ടം രാത്രി 7.30ന്

ദുബയ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തിനായി ഇന്ത്യ ഒരുങ്ങുന്നു. ശ്രീലങ്കയാണ് എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ പാകിസ്താനോട് അഞ്ചു വിക്കറ്റിന് തോറ്റതിനാല്‍ ഫൈനല്‍ പ്രവേശനത്തിന് ഇന്ന് ഇന്ത്യക്ക് ജയമല്ലാതെ മറ്റൊരു വഴിയില്ല. ശ്രീലങ്കയും പാകിസ്താനും ഓരോ മല്‍സരങ്ങള്‍ വിജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലാണ്. അടുത്ത വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യയുടെ അവസാന മല്‍സരം.
കഴിഞ്ഞ മല്‍സരത്തിലിറങ്ങിയ ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്താനിടയുണ്ട്. എഷ്യ കപ്പില്‍ ഇന്ത്യയും ലങ്കയും ഇതുവരെ 20 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 ല്‍ വീതം ഇരുടീമുകളും വിജയിച്ചു.
ഇന്ന് രാത്രി 7.30നാണ് മല്‍സരം. ഡി.ഡി സ്‌പോര്‍ട്‌സും സ്റ്റാര്‍ സ്‌പോര്‍ട്‌സുമാണ് മല്‍സരം സംപ്രേക്ഷണം ചെയ്യുന്നത്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍/യുസ് വേന്ദ്ര ചഹാല്‍/ആര്‍ അശ്വിന്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News