ലഖ്‌നൗ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. അവസാന ഓവര്‍ വരെ ആവേശം വിതറിയ മത്സരത്തില്‍ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളര്‍മാരുടെ സഹായത്താല്‍ വെറും 99 റണ്ണുകളില്‍ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ കിവികള്‍ ശ്രമിച്ചത് മത്സരത്തിന്റെ ആവേശം വര്‍ധിപ്പിച്ചു.
അത്ര മികച്ച തുടക്കമല്ല ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കാഴ്ചവച്ചത്. സൂര്യകുമാര്‍ യാദവ് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരം അവസാനിക്കാന്‍ ഒരു പന്ത് മാത്രം ശേഷിക്കെ മൂന്ന് റണ്ണുകള്‍ ആവശ്യമായിരുന്ന ഇന്ത്യക്ക് ബൗണ്ടറിയിലൂടെ സൂര്യകുമാര്‍ വിജയം നേടിക്കൊടുത്തു. ആദ്യ മത്സരം ന്യൂസിലാന്‍ഡ് ജയിച്ചതിനാല്‍ അവസാന പോരാട്ടം പരമ്പര വിജയികളെ നിര്‍ണയിക്കും.
Comments are closed for this post.