ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 263 റണ്‍സിന് മറുപടിയായി രണ്ടാംദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്.
ഓസ്‌ട്രേലിയയുടെ സ്പിന്‍ കെണിയില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഒരോരുത്തരായി പുറത്താവുകയായിരുന്നു. ഇന്ത്യയുടെ നാല് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍ നേഥന്‍ ലയണാണ്. സ്‌കോര്‍ 46 റണ്‍സില്‍ നില്‍ക്കെ കെ.എല്‍ രാഹുല്‍ (41 പന്തില്‍ 17) പുറത്തായി. പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(69 പന്തില്‍ 32)യും പുറത്തായി. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാര പൂജ്യത്തിന് പുറത്തായി. പരുക്കുമാറി തിരിച്ചെത്തിയ ശ്രേയസ് അയ്യരെയും നിലം തൊടാതെ കയറ്റിവിട്ടു.
വിരാട് കോലിയും (14*), രവീന്ദ്ര ജഡേജയുമാണ് (15*) ക്രീസില്‍.
Comments are closed for this post.