ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിച്ചതിന് പിന്നാലെ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച് ചന്ദ്രയാന്‍. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചു. ‘ഇന്ത്യ ചന്ദ്രനില്‍ നടന്നു’ അഭിമാന നിമിഷത്തെ ഐ.എസ്.ആര്‍.ഒ ഇങ്ങനെ ട്വീറ്റ് ചെയ്തു. പേലോഡുകള്‍ അല്‍പസമയത്തിനകം പ്രവര്‍ത്തിച്ചു തുടങ്ങും. 41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍3 ഇന്നലെ വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ 3 യിലെ ലൂണാര്‍ മൊഡ്യൂളില്‍ വിക്രം ലാന്‍ഡര്‍, 26 കിലോ ഭാരമുള്ള പ്രഗ്യാന്‍ റോവര്‍ എന്നിവ അടങ്ങിയിരിക്കുന്നു.
Chandrayaan-3 Mission:
— ISRO (@isro) August 24, 2023
Chandrayaan-3 ROVER:
Made in India 🇮🇳
Made for the MOON🌖!
The Ch-3 Rover ramped down from the Lander and
India took a walk on the moon !
More updates soon.#Chandrayaan_3#Ch3
ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന് നാലു മണിക്കുറുകള്‍ക്ക് ശേഷമാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഇള്ളിലുള്ള റോവര്‍ റാംപിലൂടെയാണ് പുറത്തിറങ്ങിയത്. റോവര്‍ പുറത്തിറങ്ങാന്‍ നാലു മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ സമയമെടുത്തേക്കാമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് വ്യക്തമാക്കിയിരുന്നത്.
വൈകാതെ റോവര്‍ ചന്ദ്രോപരിതലത്തില്‍ പഠനങ്ങള്‍ ആരംഭിക്കും. ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് പ്രഗ്യാന്‍ റോവറാണ് വിവരങ്ങള്‍ കൈമാറുക. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍ വിവരങ്ങള്‍ ശേഖരിച്ച് ലാന്‍ഡറിലേക്ക് കൈമാറും. ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും വിവരങ്ങള്‍ കൈമാറും. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്‌സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഭൂമിയുള്ള ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാവുക. സൗരോര്‍ജ പാനലുകളാണ് പ്രഗ്യാന് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം നല്‍കുന്നത്. സെക്കന്‍ഡില്‍ ഒരുസെന്റിമീറ്റര്‍ വേഗത്തിലാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിക്കുക.
ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്‌ലാന്‍ഡിങ്ങിലൂടെ ബഹിരാകാശത്തെ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ് ഇന്ത്യ. ലൂണ 25ലൂടെ റഷ്യക്ക് സാധിക്കാത്തതാണ് വികസ്വരരാജ്യമായ ഇന്ത്യ കുറഞ്ഞ ചെലവില്‍ നടപ്പാക്കിയത്. അപൂര്‍വമായ ബഹിരാകാശ മല്‍സരങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയേക്കാള്‍ മുന്‍പ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ പദ്ധതിയിട്ടു റഷ്യ. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് റഷ്യന്‍ പേടകം ലൂണ 25 ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ആദ്യത്തെ ബഹിരാകാശ നടത്തം, ആദ്യ സ്‌പേസ് സ്റ്റേഷന്‍ എന്നീ നേട്ടങ്ങളുളള റഷ്യയുടെ സ്വപ്നങ്ങളും ഇതോടൊപ്പം തകര്‍ന്നടിഞ്ഞു. 1976 നു ശേഷം ചൈനയ്ക്കു മാത്രമാണ് ചന്ദ്രനില്‍ പേടകമിറക്കാനായത്. 2019ല്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ടും ഇസ്‌റാഈലിന്റെ ബെറെഷീറ്റും പിന്നീട് ജപ്പാന്റെ ഹകുട്ടോ ആര്‍ ദൗത്യവും സോഫ്റ്റ് ലാന്‍ഡിങ്ങില്‍ പരാജയപ്പെട്ടു.
‘ചന്ദ്രനില്‍ ഇന്ത്യോദയം’; കഠിന വഴി താണ്ടിചന്ദ്രനെതൊട്ട് ചന്ദ്രയാന്‍ 3…
ബഹിരാകാശത്തെ നിര്‍ണായക ശക്തിയാകാനുള്ള കിടമല്‍സരത്തില്‍ ഇന്ത്യക്ക് വളരെ മുന്‍തൂക്കം നല്‍കുന്നതാണ് വിജയകരമായി പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്‌ലാന്‍ഡിങ്. ഹോളിവുഡ് സിനിമകളേക്കാള്‍ കുറഞ്ഞ മുതല്‍ മുടക്കിലാണ് ഇന്ത്യ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ലോകത്താകെയുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ഇസ്‌റോയെ മാറ്റിനിര്‍ത്തുന്നതും ഈ കുറഞ്ഞ മുടക്കുമുതലില്‍ മറ്റാരും നല്‍കാത്ത സര്‍വീസ് എന്നതാണ്.
Comments are closed for this post.