2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

കാര്യവട്ടത്തു നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മല്‍സരത്തിന്റെ ടിക്കറ്റുകള്‍ ഇന്നു മുതല്‍ ലഭ്യം

തിരുവനന്തപുരം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സപ്തംബര്‍ 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്നു മുതല്‍ വിതരണംചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് ആദ്യഘട്ടത്തില്‍ ടിക്കറ്റ് വിതരണം. പേടിഎം ഇന്‍സൈഡറില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഗാലറിയുടെയും ഫഌഡ്‌ലൈറ്റ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിവരികയാണ്. 2019 ഡിസംബര്‍ എട്ടിനാണ് സ്‌റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്.

മല്‍സരത്തിന്റെ മുന്നോടിയായി തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍, ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, ടി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ് എസ്. കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.