റിയാദ്: ഇന്ത്യയും ജിസിസിയും തമ്മിലുള്ള കൂടിയാലോചന സുഗമമാക്കുന്നതിന് ഗൾഫ് സഹകരണ കൗൺസിലുമായി ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യൻ വിദേശകാര്യ എസ് ജയശങ്കർ നടത്തുന്ന സഊദി പര്യടനത്തിലാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ നായിഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫുമായി ശനിയാഴ്ച ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ജിസിസി സെക്രട്ടറി ജനറലുമായി ഉഭയകക്ഷി ചർച്ച നടത്തുകയും നിലവിലെ പ്രാദേശിക, ആഗോള സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ-ജിസിസി സഹകരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. നിലവിലെ പ്രാദേശിക, ആഗോള സാഹചര്യത്തെക്കുറിച്ചും ഇന്ത്യ-ജിസിസി സഹകരണത്തിന്റെ പ്രസക്തിയെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറിയെന്നും ജയശങ്കർ ട്വീറ്റ് ചെയ്തു.
സെപ്തംബർ 10 മുതൽ 12 വരെ മൂന്ന് ദിവസത്തെ സഊദി സന്ദർശനത്തിലാണ് ജയ്ശങ്കർ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയിൽ അദേഹത്തിന്റെ ആദ്യ സഊദി പര്യടനം ആണിത്.
ഞങ്ങളുടെ കമ്മ്യൂണിറ്റിയുമായുള്ള ആശയവിനിമയത്തോടെയാണ് സഊദി സന്ദർശനം ആരംഭിച്ചത്. ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ പ്രവാസികളുടെ സംഭാവനയെ അഭിനന്ദികുനുവെന്നും നമ്മുടെ രാജ്യത്തിന്റെ പ്രതിരോധശേഷിയെക്കുറിച്ച് അവരോട് സംസാരിച്ചുവെന്നും ജയശങ്കർ ട്വീറ്റ് ചെയ്തു.
Comments are closed for this post.