2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നു, അപശകുനം എത്തിയതോടെ തോറ്റു: പരിഹസിച്ച് രാഹുല്‍

ജയ്പൂര്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കാന്‍ കാരണം സ്‌റ്റേഡിയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമീപ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മോദി സ്‌റ്റേഡിയത്തില്‍ എത്തുംവരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചു. എന്നാല്‍ അപശകുനം എത്തിയതോടെ ടീ തോറ്റുവെന്നും രാഹുല്‍ പറഞ്ഞു. ‘നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, അപശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനില്‍ ചാനലുകള്‍ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ആറാമത് ലോകകപ്പ് കിരീട നേട്ടം. ഇത്തവണ ഓസ്‌ട്രേലയിക്കാള്‍ ലോകകിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീം ഇന്ത്യയായിരുന്നു. ലോകപ്പില്‍ മറ്റെല്ലാം മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.

ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നു, അപശകുനം എത്തിയതോടെ തോറ്റു: പരിഹസിച്ച് രാഹുല്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.