2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

24 മണിക്കൂറിനിടെ 38 മരണം; രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 13,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ രോഗബാധിതരായി മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനമാണ്.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ രോഗികളുള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 3,260 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കേരളത്തില്‍ 3,890 പേരും രോഗബാധിതരായി.

5,24,941 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് കേസുകളിലെ വര്‍ധന വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വിദഗ്ധരുമായി ആരോഗ്യമന്ത്രി കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.