2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യ-സഊദി വിമാന സർവ്വീസ്; അംബാസിഡർ സഊദി എയർലൈൻസുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഇന്ത്യ-സഊദി വിമാന സർവ്വീസുമായി ബന്ധപ്പെട്ട് ഇന്ത്യൻ സംഘം സഊദി എയർലൈൻസ് മേധാവിയുമായി ചർച്ച നടത്തി. സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സഊദി എയർലൈൻസ് മേധാവി ഇബ്രാഹീം അൽ ഉമറുമായി ആസ്ഥാനത്ത് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്ന് സഊദിയിലെക്കുള്ള വിമാന സർവ്വീസ് പുനഃരാരംഭമാണ് ചർച്ചയായത്.

വളരെ നേരത്തെ തന്നെ സർവ്വീസുകൾ പുനഃരാരംഭിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്ന് അംബാസിഡർ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാന സർവ്വീസുകൾ നേരത്തെ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത അംബാസഡർ കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ, നിലവിൽ കൊവിഡ് കേസുകളിലെ കുറവ് എന്നിവ ഇരുവരും സഊദിയയുമായി പങ്ക് വെച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.