2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കാര്യവട്ടത്ത് കളി കാര്യമാവും; അങ്കക്കലിയാരവത്തിന് അരങ്ങൊരുങ്ങി

- ദക്ഷിണാഫ്രിക്കന്‍ താരങ്ങളെത്തി, ടീം ഇന്ത്യ ഉടനെത്തും
- മൂന്നു വര്‍ഷത്തിനു ശേഷം കേരളം ആദ്യ അന്താരാഷ്ട ക്രിക്കറ്റ് മല്‍സരത്തിന് ആതിഥ്യമരുളും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അങ്കക്കലിയാരവത്തിന് അരങ്ങൊരുങ്ങി. ബുധനാഴ്ച നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് കേരളം അന്താരാഷ്ട മല്‍സരത്തിന് ആതിഥ്യമരുളുന്നത്.

കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന്റെ അമിട്ട്‌പൊട്ടിച്ച് ഇന്നലെ ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്ത് വിമാനമിറങ്ങി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍, ക്യാപ്റ്റന്‍ തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള 18 അംഗ ടീം തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം കോവളം ലീല റാവിസ് ഹോട്ടലിലാണ് തമ്പടിക്കുന്നത്. ഇന്ന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും. റണ്ണൊഴുകുന്ന പിച്ചിലാണ് മല്‍സരം.

ഇന്ത്യന്‍ ടീം തിങ്കളാഴ്ച വൈകീട്ട് 4.30ന് തലസ്ഥാനത്തെത്തും. ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് മല്‍സരം ആരംഭിക്കുക. 38,000 പേര്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. 75 ശതമാനത്തോളം ടിക്കറ്റ് വിറ്റഴിഞ്ഞു. മല്‍സരത്തിന് മുമ്പായി മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിയുമെന്ന് ഇതോടെ ഉറപ്പായി. പേടിഎംഇന്‍സൈഡര്‍ഡോട്ട്.ഇന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News