ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 35178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 440 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു ദിവസം കൊണ്ട് 10,000 ത്തില്‍ അധികം കേസുകളാണ് വര്‍ധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,169 പേര്‍ രോഗമുക്തരായി. 3,67,415 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 1.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളം (21,613), മഹാരാഷ്ട്ര (4,308), തമിഴ്‌നാട് (1804), കര്‍ണാടക (1298), ആന്ധ്രപ്രദേശ് (1063) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Comments are closed for this post.