2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

24 മണിക്കൂറിനിടെ രാജ്യത്ത് 1,997 കൊവിഡ് കേസുകള്‍; ഒമ്പത് മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,997 കൊവിഡ് കേസുകള്‍. ഒമ്പതു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇതില്‍ മൂന്നു പേര്‍ കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,46,06,460 ആയി. നിലവില്‍ 30,362 പേര്‍ ചികില്‍സയിലാണ്. കൊവിഡ് മഹാമാരിയില്‍ ഇതുവരെ രാജ്യത്ത് ജീവന്‍ നഷ്ടമായത് 5,28,754 പേര്‍ക്കാണ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കാണിത്.

കേരളത്തിന് പുറമേ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം മരണം റിപ്പോര്‍ട്ട് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.