2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പത്താംക്ലാസ് ജയിച്ചവരാണോ? ഇതാ നിങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ജോലി; പരീക്ഷയും അഭിമുഖവുമില്ലാതെ പോസ്റ്റ് ഓഫീസില്‍ അവസരം

പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് പരീക്ഷയോ അഭിമുഖമോ മറ്റ് കടമ്പയോ ഇല്ലാതെ ഇന്ത്യയിലെവിടെയുമുള്ള പോസ്റ്റ് ഓഫിസുകളില്‍ ജോലിലഭിക്കാന്‍ ഇതാ സുവര്‍ണാവസരം.car

വിജ്ഞാപന പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഡാക് സേവക് (ജി.ഡി.എസ്), അസിസ്റ്റന്റ് ബ്രാഞ്ച് മാസ്റ്റര്‍ (എ.ബി.പി.എം), ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബി.പി.എ) എന്നീ തസ്തികകളിലേക്ക് ആകെ 30,041 ഒഴിവുകളാണ് ഉള്ളത്. കേരളത്തില്‍ മാത്രം 1,508 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് പരീക്ഷയോ അഭിമുഖമോ മറ്റ് കടമ്പയോ ഇല്ലാതെ ഇന്ത്യയിലെവിടെയുമുള്ള പോസ്റ്റ് ഓഫിസുകളില്‍ ജോലിലഭിക്കാന്‍ ഇതാ സുവര്‍ണാവസരം. കേന്ദ്രസര്‍ക്കാരിന് കീഴിലായിരിക്കും ജോലി. പോസ്റ്റ് ഓഫീസിലേക്കുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ റിക്രൂട്ട്‌മെന്റ് ആണിത്. അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി എങ്ങിനെ അപേക്ഷിക്കാം എന്നതുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.

 

പോസ്റ്റിന്റെ പേര്: ജി.ഡി.എസ്, ബി.പി.എം, എ.ബി.പി.എം

ആകെ ഒഴിവുകള്‍: 30041

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഓഗസ്റ്റ് 23

പ്രായം:
18 വയസ്സ് മുതല്‍ 40 വരെ.
(പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 45 വയസ്സ് വരെയും ഒബിസി വിഭാഗക്കാര്‍ക്ക് 43 വയസ്സ് വരെയും ഇളവുണ്ട്. മറ്റ് സംവരണ വിഭാഗക്കാര്‍ക്കും ഇളവുകള്‍ ലഭിക്കുന്നതാണ്).

യോഗ്യത:
പത്താം ക്ലാസ് വിജയം. കൂടാതെ ഏതു സംസ്ഥാനത്തേക്കാണോ അപേക്ഷിക്കേണ്ടത് ആ സംസ്ഥാനത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം.
ഗ്രാമീണ്‍ ഡക്ക് സേവക് (ജി.ഡി.എസ്) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയണം. സ്‌കൂട്ടര്‍/ മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞാലും മതി.

ശമ്പളം:

  1. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍: 12,000 29,380/
  2. ബി.പി.എം/ജി.ഡി.എസ്: 10,000 24,470/
    ശമ്പളത്തിന് പുറമേ ഓവര്‍ ടൈം അലവന്‍സ് ഉണ്ടായിരിക്കും. കൂടാതെ ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും

അപേക്ഷാ ഫീസ്:
100 രൂപയാണ് അപേക്ഷാഫീസ്.
എന്നാല്‍ സ്ത്രീകള്‍, ട്രാന്‍സ്, എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.

തെരഞ്ഞെടുപ്പ്
പരീക്ഷ ഇല്ലാതെ പത്താംക്ലാസ് പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ നിയമങ്ങളനുസരിച്ച് സ്വപ്രേരിതമായി ജനറേറ്റ് ചെയ്ത മെറിറ്റ് ലിസ്റ്റ് അനുസരിച്ച് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും.

അപേക്ഷകര്‍ക്ക് ഉന്നത വിദ്യാഭ്യാസയുണ്ടെങ്കില്‍ അത് അധിക യോഗ്യതയായി പരിഗണിക്കില്ല. പത്താംക്ലാസിലെ ലഭിച്ച മാര്‍ക്ക് മാത്രമാണ് തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം.

മാര്‍ക്ക് ലിസ്റ്റില്‍ മാര്‍ക്കും ഗ്രേഡും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുമ്പോള്‍ മാര്‍ക്ക് മാത്രം നല്‍കണം. ഏതെങ്കിലും ഉദ്യോഗാര്‍ഥികള്‍ ഗ്രേഡുകള്‍ നല്‍കി അപേക്ഷിച്ചാല്‍ അപേക്ഷ അസാധുവാകും.

എങ്ങിനെ അപേക്ഷിക്കാം:
ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഇവിടെ ക്ലിക്ക് ചെയ്താല്‍ വിജ്ഞാപനം വായിക്കാവുന്നതാണ്. അപേക്ഷിക്കാന്‍ ഇരിക്കുമ്പോള്‍ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് മുന്നില്‍ കരുതുക. അപേക്ഷിക്കാന്‍ ആദ്യം ഔദ്യോഗിക വെബ്‌സൈറ്റില്‍ പോവുക. അതിന് ഇവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പ്രത്യേക്ഷപ്പെടുന്ന വിന്‍ഡോയില്‍ ഉദ്യോഗാര്‍ഥിയുടെ വിവരങ്ങള്‍ നല്‍കുക. പേര് (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലേത് പോലെ), പിതാവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ജനനത്തീയതി, ലിംഗം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവയാണ് അപേക്ഷിക്കാന്‍ വേണ്ടത്.
സേവ് ചെയ്ത ശേഷം പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ പേയ്‌മെന്റ് കൂടി ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കി പ്രിന്റെടുത്തോ പിഡിഎഫ് രൂപത്തിലോ സൂക്ഷിക്കുക.

india post gds recruitment 2023


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.