മറ്റ് പെന്‍ഷനുകള്‍ വാങ്ങുന്നില്ലെന്ന് മുന്‍ എം.പിമാര്‍ എഴുതി നല്‍കണം
രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും പുതിയ നിയമം ബാധകമാകും
ന്യുഡല്‍ഹി: ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാര്‍ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാര്‍ലമെന്റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെന്‍ഷനുകള്‍ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാര്‍ എഴുതി നല്‍കണം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എം.പി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല.
പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. നിയമസഭ പെന്‍ഷനും എം.പി പെന്‍ഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും .പാര്‍ലമെന്റ് സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്. എം.പിമാരുടെ പെന്‍ഷന്‍ നിശ്ചയിക്കാനുള്ള പാര്‍ലമെന്റ് സംയുക്ത സമിതിയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
പുതിയ വിജ്ഞാപനം അനുസരിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതല്‍ മുന്‍ എം.പിമാര്‍ക്ക് പെന്‍ഷന്‍ കൈപ്പറ്റാനാകില്ല. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും പുതിയ നിയമം ബാധകമാകും.
Comments are closed for this post.