ലോകകപ്പ് ക്രിക്കറ്റില്‍ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ. ന്യൂസിലന്‍ഡിനെതിരെ 398 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. കോഹ്ലിയുടെയും ശ്രേയസിന്റെയും തകര്‍പ്പന്‍ കൂട്ടുകെട്ട് ഇന്ത്യയുടെ നില കൂടുതല്‍ സുരക്ഷിതമാക്കി. സൂപ്പര്‍ താരം വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവില്‍ ന്യൂസീലന്‍ഡിനു മുന്നില്‍ 398 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയിട്ടുള്ളത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിരാട് കോലി ഏകദിന കരിയറിലെ 50-ാം സെഞ്ചറി കണ്ടെത്തിയ മത്സരത്തില്‍ ബാറ്റിങ് റെക്കോര്‍ഡുകള്‍ പലതും മാറ്റിക്കുറിച്ചാണ് ടീം ഇന്ത്യ മുന്നേറിയത്. ഇന്ത്യയുെട ബാറ്റിങ് കരുത്തിനു മുന്നില്‍ കിവീസ് ബോളിങ് നിര നിഷ്പ്രഭമായി.
ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്‌ലി ക്രീസ് വിട്ടത്. ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 49 സെഞ്ചറികളെന്ന റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്.
Comments are closed for this post.