2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മനീഷ് സിസോദിയയുടെ വസതിയിലെ സി.ബി.ഐ റെയ്ഡ്: ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി; 12 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ന്യൂഡല്‍ഹി: മദ്യനയക്കേസിലെ അഴിമതി ആരോപണത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ നടന്ന റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണിയുമായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി.

എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തി, മദ്യനയക്കേസിലെ പ്രാഥമിക വിവര റിപ്പോര്‍ട്ടിലും എഫ്.ഐ.ആറിലും പ്രതിചേര്‍ത്ത് മണിക്കൂറുകള്‍ക്കകമാണ് ഗവർണറുടെ നടപടി. 

സിബിഐയുടെ എഫ്ഐആറില്‍ 15 പേരുള്ള പ്രതിപട്ടികയില്‍ ഒന്നാം പ്രതി സിസോദിയയാണ്. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. സിസോദിയയുടെ ഡല്‍ഹിയിലെ വീടിന് പുറമെ ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.

14 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം തന്റെ കമ്പ്യൂട്ടറും ഫോണും അന്വേഷണ ഏജന്‍സി പിടിച്ചെടുത്തതായി മനീഷ് സിസോദിയ വെളിപ്പെടുത്തിയിരുന്നു. നവംബറില്‍ ആരംഭിച്ച നയ പ്രകാരം മദ്യശാലകളുടെ ലൈസന്‍സ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറി. ഡല്‍ഹി പൊലിസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആദ്യം അന്വേഷണം ആരംഭിച്ചതിന് ശേഷം ജൂലൈ 30 ന് സിസോദിയ ഇത് പിന്‍വലിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.