ഇന്‍ഡോര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി. 26.1 ഓവറില്‍ 212 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഗില്‍ 72 ഉം രോഹിത് 83 ഉം പന്തിലാണ് സെഞ്ചുറി നേടിയത്.
27ാം ഓവറിലെ ആദ്യ പന്തില്‍ ബ്രേസ്‌വെല്ല് രോഹിതിനെ പുറത്താക്കി. ഗില്‍ 28ാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. ബ്ലെയര്‍ ടിക്‌നറുടെ പന്ത് ഉയര്‍ത്തിയടിച്ച ഗില്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 2302 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലിയും ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
Comments are closed for this post.