ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 വിക്ഷേപിച്ചു. ഇന്ന് 11.50 ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് പി.എസ്.എല്‍,വി- എക്‌സ്എല്‍ സി 57 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
#WATCH | Indian Space Research Organisation (ISRO) launches India's first solar mission, #AdityaL1 from Satish Dhawan Space Centre in Sriharikota, Andhra Pradesh.
— ANI (@ANI) September 2, 2023
Aditya L1 is carrying seven different payloads to have a detailed study of the Sun. pic.twitter.com/Eo5bzQi5SO
ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 പോയിന്റിലാണ് പേടകം സ്ഥാപിക്കുക.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യം. സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിനു സാധ്യമാകുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഇസ്‌റോയുടെ പ്രതീക്ഷ.
പി.എസ്.എല്‍.വി സി 57 റോക്കറ്റ് ഭൂമിയുടെ 800 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദ്യം പേടകത്തെ എത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവയ്ക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ ജ്വലിപ്പിച്ചു വികസിപ്പിക്കും. തുടര്‍ന്ന് ലോ എനര്‍ജി പ്രൊപ്പല്‍ഷന്‍ ട്രാന്‍സ്ഫര്‍ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്റിനുസമീപം എത്തിക്കും. ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണ ഘട്ടമാണിത്. തുടര്‍ന്ന് പ്രൊപ്പല്‍ഷന്‍ എന്‍ജിന്റെ സഹായത്തില്‍ എല്‍1 പോയിന്റിലെ ഹോളോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കും. പേടകം ലഗ്രാഞ്ച് പോയിന്റിലെത്താന്‍ നാലുമാസം വേണ്ടിവരും.
Comments are closed for this post.