തിരുവനന്തപുരം: ഇന്ത്യ -ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ പേസ് ബോളര്‍ ജസ്പ്രീത് ബുംറക്കും യുസ് വേന്ദ്ര ചഹലിനും പകരം അര്‍ഷദീപ് സിങ്ങും അശ്വിനും ഒപ്പം ദീപക് ചഹാറും ഇടം പിടിച്ചു.
തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി 7 മണി മുതലാണ് മത്സരം. ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, അര്‍ഷദീപ് സിങ്.
Comments are closed for this post.