ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്.
ലളിത് കുമാര്‍ ഉപാധ്യയ്, സുഖ്ജീത് സിംഗ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ലെയ്ന്‍ സാം, റസ്സല്‍ കെയ്ന്‍, ഫിന്‍ഡ്‌ലെ സീന്‍ എന്നിവരിലൂടെ ന്യൂസിലന്‍ഡിന്റെ മറുപടി. ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ലിയോണ്‍ ഹെയ്‌വാര്‍ഡിന്റെ പ്രകടനം ന്യൂസിലന്‍ഡിന് തുണയായി.
Comments are closed for this post.