പ്രവാസ ജീവിതത്തിന്റ് തണല്‍ തേടി പോകുന്ന ലോക രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യ മുന്നിൽ.2020 ൽ ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം 1.79 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി ജീവിതം നയിക്കുന്നത്.മെക്സിക്കോ (1.12 കോടി), റഷ്യ (1.08 കോടി) എന്നീ രാജ്യങ്ങളാണ് പ്രവാസികളുടെ എണ്ണത്തിൽ അടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള കുടിയേറ്റം വൻ തോതിൽ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2000ത്തിൽ ലോകത്ത് വിദേശികളുടെ എണ്ണത്തിൽ റഷ്യക്കും മെക്സിക്കോയ്ക്കും പിന്നിൽ മൂന്നാമതായിരുന്നു ഇന്ത്യ.അന്ന് 79 ലക്ഷം ഇന്ത്യക്കാരായിരുന്നു വിദേശരാജ്യങ്ങളിൽ പ്രവാസജീവിതം നയിക്കുന്നത്.എന്നാൽ കഴിഞ്ഞ 20 വർഷത്തെ കുടിയേറ്റമാണ് ഇന്ത്യയെ പ്രവാസത്തിൽ മുന്നിൽ എത്തിച്ചത്.
content highlights:india has the worlds biggest diaspora
Comments are closed for this post.