2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏകദിനം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ

ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ഏകദിനത്തില്‍ അനായാസ വിജയം നേടി ഇന്ത്യ. 117 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 17 ഓവറില്‍ വിജയം കണ്ടു. 43 പന്തില്‍ നിന്ന് 55 റണ്‍സെ ടുത്ത് സായ് സുദര്‍ശന്‍ പുറത്താകാതെ നിന്നു.

ശ്രേയസ് അയ്യര്‍ 45 പന്തില്‍ നിന്ന് 52 റണ്‍ എടുത്ത് പുറത്തായി. 5 റണ്‍സ് എടുത്ത റുതുരാജിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപും അവേശ് ഖാനും കൂടി ദക്ഷിണാഫ്രിക്കയെ 27.3 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് അഞ്ചും അവേശ് ഖാന്‍ 4 വിക്കറ്റും നേടി. മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു. രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം സോര്‍സിയുടെ മികവില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ട് പോയെങ്കിലും താരത്തെയും പുറത്താക്കി അര്‍ഷ്ദീപ് ആതിഥേയരെ പ്രതിരോധത്തിലാക്കി.

   

പിന്നീട് അവേശ് ഖാന്‍ വിക്കറ്റ് വേട്ട ആരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 58/7 എന്ന നിലയിലേക്ക് വീണു. പിന്നീട് ആന്‍ഡിലേ ഫെഹ്ലുക്വായോയുടെ ഒറ്റയാള്‍ പോരാട്ടം ആണ് ദക്ഷിണാഫ്രിക്കയെ നൂറ് കടക്കുവാന്‍ സഹായിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് താരം ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ ആകുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഏകദിനം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.