
കേപ്ടണ്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം. മന്ന് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ മൂന്ന ടെസ്റ്റുകളുടെ പരമ്പര 2-1ന് ആതിഥേയര്‍ സ്വന്തമാക്കി.
41 റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്സനാണ് നാലാം ദിനം ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത പീറ്റേഴ്സനെ ഷാര്‍ദുല്‍ താക്കൂര്‍ മടക്കുകയായിരുന്നു.
രണ്ടാമിന്നിങ്സില്‍ 212 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പടുത്തി വിജയലക്ഷ്യം കൈവരിക്കുകയായിരുന്നു.