2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നമ്പര്‍ വണ്‍ ഇന്ത്യ: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാമത്; ചരിത്രനേട്ടം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ജയിച്ചതോടെ, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാമതെത്തി ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ. ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെയാണ് 115 പോയന്റുമായി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതെത്തിയത്.

ഓസ്‌ട്രേലിയയെയാണ് പിന്തള്ളിയത്. 111 പോയന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. 106 പോയന്റ്. ന്യൂസിലന്‍ഡുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കേ, ടെസ്റ്റ് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടിന് അവസരമുണ്ട്.

ഫെബ്രുവരി 16 മുതലാണ് ടെസ്റ്റ് പരമ്പര. ദക്ഷിണാഫ്രിക്കയാണ് ഇതിന് മുന്‍പ് മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയത്. ടെസ്റ്റിന് പുറമേ ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യ തന്നെയാണ് ഒന്നാമത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.