2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അതിര്‍ത്തി പ്രശ്നം: ഇന്ത്യ-ചൈന ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച നാളെ

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ച നാളെ പുനരാരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയാണ് നാളെ നടക്കുക. ചൈനീസ് മേഖലയിലെ മോള്‍ഡോയില്‍ വച്ചാണ് കൂടിക്കാഴ്ച.

കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് സമാനമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കും. നവംബര്‍ ആറിനാണ് അവസാനവട്ട സൈനിക ചര്‍ച്ച നടന്നത്.

അതിര്‍ത്തി പ്രശ്നങ്ങള്‍ ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോഴും ഇന്ത്യയും ചൈനയും സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇരുരാജ്യങ്ങളും കൂടുതല്‍ പീരങ്കികളും ടാങ്കുകളും സൈനിക വാഹനങ്ങളും അതിര്‍ത്തിയിലേക്ക് എത്തിച്ചിട്ടുണ്ട്.

മേഖലയിലെ താപനില മൈനസ് 30 ഡിഗ്രിക്ക് താഴെയായി കുറഞ്ഞിട്ടും ഇരുരാജ്യങ്ങളും സൈനികരുടെ എണ്ണത്തില്‍ കുറവുവരുത്തിയിരുന്നില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.