2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. എട്ടോവറാക്കി ചുരുക്കിയ കളിയില്‍ 91 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ നാല് ബോള്‍ ബാക്കിനില്‍ക്കെയാണ് ലക്ഷ്യം കണ്ടത്.

20 പന്തില്‍ നാല് ബൌണ്ടറിയും നാല് സിക്‌സറും പറത്തി 46 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ അതിവേഗം വിജയത്തിലേക്ക് നയിച്ചത്. രണ്ട് പന്തില്‍ പത്ത് റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു.

ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.