
അഴിമതി രഹിത ഇന്ത്യയെന്ന മനോഹര വാഗ്ദാനം നല്കി മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടിരിക്കുന്നു. അതില്ലാതാക്കാനെന്ന പേരില്‍ നോട്ട് നിരോധനം അടക്കമുള്ള കടുത്ത നടപടിയിലേക്കും കേന്ദ്ര സര്‍ക്കാര്‍ നീങ്ങി. എന്നാല്‍ അങ്ങനെയൊന്നും ഇന്ത്യ അഴിമതി സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാനാവില്ലെന്നാണ് പുതിയ കണക്കുകളും പഠനങ്ങളും പറയുന്നത്.
ഏഷ്യയില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന അഞ്ചു രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോബ്സ് മാസിക. അതില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് നമ്മുടെ ഇന്ത്യയാണ്. 69 ശതമാനമാണ് അഴിമതി നിരക്ക്.
16 രാജ്യങ്ങളിലെ 20,000 ത്തില്‍ അധികം പേരില്‍ നിന്ന് 18 മാസമെടുത്ത് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. പൊതു സേവനങ്ങള്‍ക്ക് നാലില്‍ ഒരാള്‍ കൈക്കൂലി നല്‍കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെ ആറ് പൊതുസേവന മേഖലയില്‍ അഞ്ചെണ്ണത്തിലും- സ്കൂള്‍, ആശുപത്രി, ഐ.ഡി രേഖ, പൊലിസ്, അവശ്യ സേവനം- പകുതിയില്‍ അധികം പേരും കൈക്കൂലി നല്‍കുന്നുണ്ട്.
വിയ്റ്റ്നാമാണ് കൈക്കൂലിയുടെ കാര്യത്തില്‍ രണ്ടാമത്. 60 ശതമാനം പേരും കൈക്കൂലി നല്കുന്നു.
41 ശതമാനം പേര് കൈക്കൂലി കൊടുക്കുന്ന തായ്ലാന്റാണ് മൂന്നാമത്. എല്ലാ മേഖലയിലും കൈക്കൂലിയുടെ സ്വാധീനമുണ്ടിവിടെ.
നാലാമതാണ് പാകിസ്താന്. പൊലിസാണ് ഇവിടെ കൈക്കൂലി വീരന്മാര്. എന്നാല്‍ ഇതൊന്നും അവസാനിക്കുമെന്നും ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ല.
മ്യാന്മാറാണ് അഞ്ചാമത്. 2013 ല്‍ അഴിമതി വിരുദ്ധ നിയമം പാസാക്കിയെങ്കിലും രക്ഷയുണ്ടായില്ല.