2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സ്വാതന്ത്ര്യദിന പരിപാടിയില്‍ സവര്‍ക്കറെ ഉള്‍പ്പെടുത്താന്‍ ശ്രമം; വിവാദം

മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വി.ഡി സവര്‍ക്കറെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവര്‍ക്കറെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നത്.

പരിപാടിയുടെ ഭാഗമായി എഴുപത്തിഅഞ്ച് സ്വാതന്ത്രസമര സേനാനികളുടെ പുനരാവിഷ്‌കരണം നടത്താനായിരുന്നു സ്‌കൂള്‍ പി.ടി.എ അധികൃതര്‍ തീരുമാനിച്ചത്. ഇതിലാണ് വി.ഡി സവര്‍ക്കാരെയും ഉള്‍പ്പെടുത്തിത്. എന്നാല്‍ സ്‌കൂളിലെ ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളിലെ അധ്യാപകരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുകയായിരുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ സവര്‍ക്കറുടെ വേഷമണിഞ്ഞ വിദ്യാര്‍ഥിയെ ഗ്രീന്‍ റൂമിലെത്തിച്ച് സവര്‍ക്കര്‍ എന്നെഴുതിയ പേപ്പര്‍ സ്‌കൂള്‍ അധികൃതര്‍ എടുത്തു മാറ്റുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ സംഭവം വിവാദമായി. പ്രതിഷേധവുമായി യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.