
ന്യൂഡല്‍ഹി: മൊബൈല്‍ സേവന ദാതാവ് വൊഡാഫോണിന് ആദായനികുതി വകുപ്പ് 7,900 കോടി രൂപ പിഴയിട്ടു. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇത്രയും ഭീമമായ തുക പിഴയിട്ടത്. സമാനമായ തുക നികുതിയിനത്തില്‍ അടയ്ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2007 ല്‍ ഹച്ചിസണ്‍ ടെലികോം ലിമിറ്റഡുമായി വൊഡാഫോണ്‍ നടത്തിയ ഫോണ്‍ ഇടപാടിന്റെ ഭാഗമായുള്ളതാണ് നികുതി. ഇത് അടയ്ക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു.
16,430 കോടി രൂപയ്ക്കാണ് അന്ന് ഇടപാട് നടന്നത്. ഇതിന്റെ നികുതി അടയ്ക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ആദായ വകുപ്പ് ഈ വര്‍ഷം ജനുവരി 25ന് തുക നിര്‍ണയിച്ചത്. ഇതനുസരിച്ച് ഈ മാസം മൂന്നിനാണ് 7900 കോടി രൂപ പിഴയിട്ടു കൊണ്ട് നോട്ടീസ് നല്‍കിയത്.