മലപ്പുറം: പൊന്നാനിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്ക്കെതിരേ നടപടി. രണ്ട് താല്‍കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപം നടന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. അതിനു പിന്നാലെയാണ് നടപടി.
പൊന്നാനിയിലെ മാതൃശിശു ആശുപത്രിയിലാണ് എട്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയത്. യുവതിക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയെന്നാണ് യുവതിയുടെ പരാതി.
Comments are closed for this post.