തൃശൂര്‍: തൃശൂരില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. സുനാമി കോളനിയില്‍ താമസിക്കുന്ന കാവുങ്ങല്‍ ധനേഷ് (36) ആണ് മരിച്ചത്. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
ധനേഷ് നാല് സുഹൃത്തുക്കളോടൊപ്പം വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വൈകിട്ട് അഞ്ചരയോടെ ധനേഷിനെ റോഡില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Comments are closed for this post.