കൊച്ചി: തൃക്കാക്കരയുടെ ജനവിധി പെട്ടിയിലായതോടെ ഫലമറിയുംവരേ മുന്നണികള്‍ക്ക് വിജയ പ്രതീക്ഷ. ആരും പ്രതീക്ഷ കൈവിടുന്നില്ല. പോളിംഗ് കുറഞ്ഞത് അനുകൂലമെന്നാണ് ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പ്രതീക്ഷ. യുഡിഎഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാകുമെന്നും ജോ ജോസഫ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പണെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ആത്മവിശ്വാസം. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ല. കള്ളവോട്ട് നടന്നെങ്കിലും യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല. സര്‍ക്കാരിന്റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു.
ഉപ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കരുത്ത് കാട്ടുമെന്ന അവകാശവാദമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനുള്ളത്. ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കും. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Comments are closed for this post.