കണ്ണൂര്‍: സിപിഎമ്മിനു വെല്ലുവിളി ഉയര്‍ത്തിയ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പോലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കാനാണ് മട്ടന്നൂര്‍ പോലിസ് തലശേരി സിജെഎം കോടതിയില്‍ ഹരജി സമര്‍പ്പിത്.
അതേ സമയം സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആകാശിനെ നിയമപരമായി തളയ്ക്കാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തുന്നതെന്ന സംശയമാണ് ബലപ്പെടുന്നത്. നേരത്തെ കാപ്പ ചുമത്തുന്നതിനും നീക്കം നടത്തിയിരുന്നു. മട്ടന്നൂര്‍, മുഴക്കുന്ന് പൊലിസ് സ്റ്റേഷനുകളില്‍ ആകാശ് തില്ലങ്കേരിക്കെതിരെ രണ്ടു കേസുകള്‍ സോഷ്യല്‍ വൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ജാമ്യം നേടിയിട്ടുണ്ട്.
ആകാശ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കിയാണ് ഇപ്പോള്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.. ഷുഹൈബ് വധക്കേസില്‍ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസില്‍ 17 പ്രതികളാണുള്ളത്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ രണ്ടുപേരെ സിപിഎം നേരത്തെ പുറത്താക്കിയിരുന്നു.
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആകാശ് തില്ലങ്കേരിക്കെതിരെ പോലിസ് നടപടി തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്. ഇതിനുശേഷമാണ് ഇന്ന് തില്ലങ്കേരിയില്‍ പി. ജയരാജന്‍ തന്നെ ആകാശിനെ തള്ളിപ്പറഞ്ഞത്.
Comments are closed for this post.