റിയാദ്:സഊദി അറേബ്യയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി.സഊദി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നടത്തിയത്.
വിദേശ സന്ദർശകരെ കൂടുതലായി രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി നടപ്പാക്കുന്നത്.
അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസോ വിദേശ ലൈസൻസോ കൈവശമുള്ള സന്ദർശകർക്ക് സഊദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിന് തടസമില്ലെന്നാണ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ ലൈസൻസ് കാലവധി തീരുന്ന തീയതിവരെയോ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
Content Highlights: in saudi visitor visa holders can use their own
Comments are closed for this post.