ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കുക്കി വനിതകളെ വിവസ്ത്രരാക്കി ഒരു സംഘം റോഡിലൂടെ പരേഡ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മണിപ്പൂരിലെ സംഭവ വികാസങ്ങളില്‍ മുഴച്ചു നില്‍ക്കുന്ന മനുഷ്യത്വമില്ലായ്മയുടെ തീക്ഷ്ണത വിളിച്ചു പറയുന്ന പ്രസ്തുത ദ്യശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രണ്ട് യുവതികളും കൂട്ടബലാത്സംഗത്തിന് ഇരയായതായി ആരോപിച്ച് ഗോത്ര സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തലസ്ഥാന നഗരമായ ഇംഫാലില്‍ നിന്നും വെറും 35 കി.മീ മാത്രം അകലെയുളള കാങ്‌പോക്പിയില്‍ മെയ് നാലിനായിരുന്നു സംഭവം. മെയ്തികള്‍ക്ക് എസ്.ടി പദവി നല്‍കണമെന്നുളള തീരുമാനത്തെ ചൊല്ലി മണിപ്പൂരില്‍ കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രസ്തുത സംഭവം ഉണ്ടായത് എന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
मणिपुर से आ रही महिलाओं के खिलाफ यौन हिंसा की तस्वीरें दिल दहला देने वाली हैं। महिलाओं के साथ घटी इस भयावह हिंसा की घटना की जितनी निंदा की जाए कम है। समाज में हिंसा का सबसे ज्यादा दंश महिलाओं और बच्चों को झेलना पड़ता है।
— Priyanka Gandhi Vadra (@priyankagandhi) July 19, 2023
हम सभी को मणिपुर में शांति के प्रयासों को आगे बढ़ाते हुए…
സംഭവം വളരെ പൈശാചികവും, അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ ദ്യശ്യങ്ങള്‍ പുറത്ത് വിട്ട സംഭവം നീതീകരിക്കാനാകാത്തതാണെന്നും അഭിപ്രായപ്പെട്ട ഐ.ടി.എല്‍.എഫ് സ്ത്രീകള്‍ക്കെതിരെ കൂട്ടബലാത്സംഗം നടന്നതായും പ്രസ്താവിച്ചു.
സംഭവത്തില്‍ കൊലപാതകത്തിനും കൂട്ടബലാത്സംഗത്തിനും പൊലിസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുളളവര്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
Content Highlights:in manipur horror 2 women paraded naked on camera allegedly gang raped
Comments are closed for this post.