2023 September 28 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ടര മാസം മുമ്പ് മണിപ്പൂരില്‍ രണ്ട് കുക്കി യുവതികളെ ബലാത്സംഗം ചെയ്ത് കൊന്നു; അറസ്റ്റില്ല, എഫ്.ഐ.ആര്‍ മാറ്റാന്‍ സമയമെടുത്തെന്ന് വിശദീകരണം!

രണ്ടര മാസം മുമ്പ് മണിപ്പൂരില്‍ രണ്ട് കുക്കി യുവതികളെ ബലാത്സംഗം ചെയ്ത് കൊന്നു; അറസ്റ്റില്ല, എഫ്.ഐ.ആര്‍ മാറ്റാന്‍ സമയമെടുത്തെന്ന് വിശദീകരണം!

ന്യൂഡല്‍ഹി: മണിപ്പൂരില്‍ മൂന്ന് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ വീണ്ടും സമാനമായ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ പരാതി നല്‍കുന്നതിനും രണ്ട് ദിവസം മുമ്പ് അതേ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എഫ്.ഐ.ആര്‍ ഇംഫാല്‍ ഈസ്റ്റിലെ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ ഒരു മാസത്തിലധികം സമയമെടുത്തെന്നാണ് ഈ കേസിലും പൊലിസ് പറയുന്നത്. കേസില്‍ എന്തെങ്കിലും പുരോഗതിയുള്ളതായി അറിയില്ലെന്ന് പരാതി നല്‍കിയ കുടുംബം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരത്തിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന സഹോദരിമാരായ രണ്ട് യുവതികളാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇവരുടെ പിതാവാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇംഫാലില്‍ 21ഉം 24ഉം വയസ് പ്രായമുള്ള യുവതികള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് ഒരു സംഘമാളുകള്‍ എത്തുകയും കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍.

‘തോക്കിന്‍ മുനയില്‍ നിര്‍ത്തി, നഗ്നയാക്കി നൃത്തം ചെയ്യിച്ചു, പറയാനറക്കുന്ന പലതും ചെയ്തു; യുദ്ധമുഖത്തേക്കാള്‍ ഭീതിദമാണ് ഇന്ന് എന്റെ നാട്’ മണിപ്പൂര്‍ യുവതിയുടെ ഭര്‍ത്താവ് പറയുന്നു

കേസില്‍ അറസ്‌റ്റൊന്നും നടന്നിട്ടില്ലെന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തിന്റെ നിലവിലെ സ്റ്റാറ്റസിനെ കുറിച്ച് ഡി.ജി.പി പ്രതികരിച്ചിട്ടില്ല. ഇംഫാല്‍ ഈസ്റ്റ് എസ്.പി ശിവകാന്തയും സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

മൂന്ന് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന മേയ് നാലിന് തന്നെയാണ് ഇംഫാലില്‍ രണ്ട് യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതും. കുക്കി വിഭാഗത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട രണ്ട് പേരും. പ്രതികള്‍ മെയ്‌തേയി വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.