കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഭീം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.
ചക്കരക്കല്ല് അറ്റടപ്പയിലാണ് നാടിനെ നടുക്കിയ ദുരന്തം. നിര്‍മാണ തൊഴിലാളികളാണ് മരിച്ചത്. ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. വീടിന്റെ ഭീം ഇന്ന് ഉച്ചയോടെയാണ് തകര്‍ന്ന് വീണത്.
ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആറ്റടപ്പയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിലെ ബീം തകര്‍ന്ന് വീണ് തൊഴിലാളികള്‍ അതിനടിയില്‍പ്പെടുകയായിരുന്നു.
തകര്‍ന്നുവീണ ബീമിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ വിവരമറിഞ്ഞെത്തിയ പൊലിസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് യന്ത്രസഹായത്തില്‍ പുറത്തെടുത്തു. ഉടന്‍ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോണ്‍ക്രീറ്റ് ചെയ്ത ബീമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ ചക്കരക്കല്‍ സി ഐ സത്യനാഥന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments are closed for this post.