2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഗുജറാത്തില്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ ബലവിന്ദ്‌സിങ് രജ്പുത്ത്, തേജശ്രീ പട്ടേല്‍, പ്രഹ്ലാദ് പട്ടേല്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇതു കോണ്‍ഗ്രസിനു തിരിച്ചടിയാവും. അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

നിയമസഭാ ചീഫ് വിപ്പ് ബലവിന്ദ്‌സിങ് രജപുത്ത് കഴിഞ്ഞയാഴ്ച രാജിവച്ച കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിങ് വഗേലയുടെ മരുമകനാണ്. ഇയാള്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് വിവരം. രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഗുജറാത്തില്‍ നിന്നുള്ളത്. ഇതില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി എന്നിവരുടെ പേരുകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാമത്തെ സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഇതിലേക്കാണ് ബലവിന്ദ് സിങിനെ പരിഗണിച്ചത്.

സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന് രാജ്യസഭയിലേക്ക് എത്തണണെങ്കില്‍ 46 വോട്ട് വേണം. 55 എം.എല്‍.എമാരാണ് നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത്. അടുത്ത ദിവസങ്ങളിലായി എന്തെല്ലാം അട്ടിമറികള്‍ നടക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News