അനന്ദ്‌നാഗ്: കശ്മീരില്‍ അനന്ത്‌നാഗില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ച്ചയായുള്ള അഞ്ചാം ദിവസത്തിലേക്ക് കടന്നു. ജില്ലയിലെ ഗാഡോളിലെ നിബിഡ വനത്തില്‍ പാരാ കമാന്‍ഡോകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സൈനികരാണ് തെരച്ചില്‍ നടത്തുന്നത്. കൊടും ഭീകരന്‍ ഉസൈര്‍ ഖാനടക്കം മൂന്നോ അഞ്ചോ ഭീകരര്‍ മലയിടുക്കിലെ ഗുഹയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ജമ്മു കശ്മിര്‍ ഒരു പതിറ്റാണ്ടിനിടയില്‍ കണ്ട ഏറ്റവും നീണ്ട സൈനിക നീക്കമാണ് അനന്ത്‌നാഗിലേത്.
വനത്തില്‍ യുദ്ധം നടത്തുന്നതില്‍ പരിശീലനം ലഭിച്ചിട്ടുള്ള ഭീകരരാണ് ഒളിച്ചിരിക്കുന്നത് എന്നും. ഇവര്‍ക്ക് സൈനത്തെ അകറ്റി നിര്‍ത്തുന്നതിനും ഏറ്റുമുട്ടല്‍ നീട്ടിക്കൊണ്ട് പോകുന്നതിനും വനമേഖലയെ ഉപയോഗിക്കുന്നുവെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. മുന്‍നിരയില്‍ സ്‌പെഷ്യല്‍ ഫോഴ്‌സായ പാരാ കമാന്‍ഡോകള്‍, തൊട്ടു പിന്നാലെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മിര്‍ പൊലിസുമാണ് തെരച്ചില്‍ നടത്തുന്നത്.
ആളില്ലാ വിമാനങ്ങളും ഡ്രോണുകളും സൈനിക ഹെലികോപ്റ്ററുകളും നിരന്തരം ആകാശനിരീക്ഷണം നടത്തിവരികയാണ്. സൈന്യം നൂറുകണക്കിന് മോട്ടോര്‍ ഷെല്ലുകള്‍ അടക്കം പ്രയോഗിച്ചു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നതിന് സമീപത്തുള്ള വനമേഖലയില്‍ നേരിയ തോതില്‍ തീപടര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ദൗത്യത്തിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഒരു പൊലീസ് ഡിഎസ്പിയും വിരമൃത്യു വരിച്ചു.
Comments are closed for this post.