2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്‌റാഈലിനാവില്ല, നെതന്യാഹു പറയുന്നതെല്ലാം കള്ളം’ തുറന്നടിച്ച് ഇസ്‌റാഈല്‍ മന്ത്രി

കരയില്‍ ശേഷിക്കുന്നത് പരിമിതമായ സൈന്യമെന്നും മന്ത്രി

‘ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്‌റാഈലിനാവില്ല, നെതന്യാഹു പറയുന്നതെല്ലാം കള്ളം’ തുറന്നടിച്ച് ഇസ്‌റാഈല്‍ മന്ത്രി

ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുമെന്ന വീരവാദം മുഴക്കി ഇസ്‌റാഈല്‍ യുദ്ധം തുടങ്ങിയിട്ട് ദിവസം നൂറു പിന്നിട്ട്. എന്നാല്‍ ഹമാസിനെ പൂര്‍ണമായെന്നല്ല, ഒന്നു ചെറുതായി കുലുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഫലസ്തീനിലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കുകയും അവിടുത്തെ പൊതു സംവിധാനങ്ങളെല്ലാം തകര്‍ക്കുകയും ചെയ്തു എന്നതാണ് തീവ്രവാദ വിരുദ്ധ പോരാട്ടമെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുന്ന യുദ്ധത്തിന്റെ ആകെത്തുക. ഇതിന്റെ പേരില്‍ സയണിസ്റ്റ് പ്രധാനമന്ത്രി നെതന്യാഹു രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഇപ്പോഴിതാ നെതന്യാഹുവിനെതിരെ കൊടിപിടിച്ച് ഇസ്‌റാഈല്‍ യുദ്ധമന്ത്രി സഭാംഗം തന്നെ രംഗത്തെത്തിയിരിക്കുന്നു. ഹമാസിനെ സമ്പൂര്‍ണമായി പരാജയപ്പെടുത്തുമെന്ന് അവകാശപ്പെടുന്നവര്‍ സത്യം പറയുന്നില്ലെന്നാണ് മന്ത്രി ഗാഡി ഐസെന്‍കോട്ട് പറയുന്നത്. ഇസ്‌റാഈലി ചാനല്‍ 12നോടാണ് ഐസെന്‍കോട്ടിന്റെ തുറന്നു പറച്ചില്‍.

ഹമാസിനെതിരെ സമ്പൂര്‍ണ വിജയം നേടുന്നത് വരെ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ ഇസ്‌റാഈലി നേതൃത്വം പൊതുജനങ്ങളോട് സത്യം പറയുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

യുദ്ധാനന്തര ഗസ്സയുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ നെതന്യാഹു വിസമ്മതിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ഇതുവരെ നേടിയിട്ടില്ല. പക്ഷേ കരയിലുള്ള സൈനികരുടെ എണ്ണം പരിമിതമാണ്. അടുത്തതായി എന്താണെന്ന് നിങ്ങള്‍ ചിന്തിക്കണമെന്നും ഐസെന്‍കോട്ട് വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിന് നടന്ന സംഭവവികാസങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം നെതന്യാഹുവിനാണെന്നും ഐസൈന്‍കോട്ട് കുറ്റപ്പെടുത്തി. സ്വന്തം ജനതയെ സംരക്ഷിക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു. മറ്റു ഉദ്യോഗസ്ഥര്‍ക്കൊപ്പമിരുന്ന് യുദ്ധ പരാജയം വിലയിരുത്താന്‍ നെതന്യാഹു തയ്യാറാവുന്നില്ല. നഷ്ടങ്ങളെ കുറിച്ച് യുദ്ധത്തിന് ശേഷം വിലയിരുത്താമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഗസ്സയില്‍ സാധാരണ കൊന്നൊടുക്കുക എന്നതിനേക്കാള്‍ ബന്ദികളെ മോചിപ്പിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത്. ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസ്സയില്‍ ഹമാസിന്റെ കൈവശമുള്ള തടവുകാരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തതയില്ലാതെ തുടരുന്ന സൈനിക നടപടിക്കെതിരെ കഴിഞ്ഞദിവസം ഐസെന്‍കോട്ട് രംഗത്തുവന്നിരുന്നു. കൂടാതെ ഒക്ടോബര്‍ ഏഴിന് ശേഷം പ്രകോപനമില്ലാതെ ഹിസ്ബുല്ലയെ ആക്രമിക്കാനുള്ള പദ്ധതിയും ഇദ്ദേഹം തടഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐസന്‍കോട്ടിന്റെ മകന്‍ ഹമാസിന്റെ ആക്രമണത്തില്‍ കഴിഞ്ഞമാസം കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഒരു ബന്ധുവിനേയും ഈ യുദ്ധത്തില്‍ നഷ്ടമായിട്ടുണ്ട്.

അതിനിടെ തെക്കന് ഗസ്സയില്‍ ഇന്ന് ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടതാണ് ഐ.ഡി.എഫ് സ്ഥിരീകരിക്കുന്നു. മൂന്നു പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരണമുണ്ട്. ഇതോടെ കൊല്ലപ്പെട്ട ഇസ്‌റാഈല്‍ സൈനികരുടെ എണ്ണം 194 ആയെന്നാണ് ഐ.ഡി.എഫ് റിപ്പോര്‍ട്ട്. എന്നാല്‍ യതാര്‍ഥ കണക്കുകള്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.