തിരുവനന്തപുരം: കൊച്ചി കോര്‍പറേഷനും സോണ്ടയും തമ്മിലുള്ള മാലിന്യ നീക്കത്തിനായി കരാറില്‍ 32 കോടിയുടെ അഴിമതിയാണ് നടന്നതെന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.
ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നു. ബ്രഹ്മപുരത്ത് നടന്നത് വന്‍ തട്ടിപ്പാണ്. 54 കോടിയുടെ പദ്ധതി 22 കോടിക്ക് ഉപകരാര്‍ കൊടുത്തു. ലൈഫ് മിഷനേക്കാള്‍ വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലാണ്. സര്‍ക്കാര്‍ അന്വേഷണത്തിന് പ്രസക്തി ഇല്ല. വിജിലന്‍സ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഏഴ് ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പ്രളയത്തിന് ശേഷം 2019ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ? വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെയാണ്?
കൊല്ലം കോര്‍പറേഷനിലും കണ്ണൂരിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് ഇവരെ തുടരാന്‍ അനുവദിച്ചു. വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിനാണ് ?
സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടയുണ്ടോ?
ബ്രഹ്മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടfസ് നല്‍കാത്തത് എന്തുകൊണ്ട്?
കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പറേഷനോ അറിഞ്ഞിരുന്നോ?
കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടfസ് നല്‍കുന്നതിന് പകരം സോണ്ടയ്ക്ക് ഏഴ് കോടിയുടെ മൊബൈലൈസേഷന്‍ അഡ്വാന്‍സും പിന്നീട് നാലു കോടി രൂപയും അനുവദിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
Comments are closed for this post.