2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കര്‍ണാടകയില്‍ 11 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ബംഗളൂരു: കോവിഡ് സ്ഥിരീകരണ നിരക്ക് കുറയാത്ത 11 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും മറ്റു ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ 14ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ജൂണ്‍ 14 മുതല്‍ ബംഗളൂരു അര്‍ബന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 20 ജില്ലകളില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുണ്ടാകും. ആദ്യഘട്ട അണ്‍ലോക്കായിരിക്കും തിങ്കളാഴ്ച മുതല്‍ ഈ ജില്ലകളില്‍ നടപ്പാക്കുക. ജൂണ്‍ 21വരെയാണ് ഈ ജില്ലകളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഒരോ ഘട്ടം ഘട്ടം ആയിട്ടായിരിക്കും അണ്‍ലോക്ക് നടപ്പാക്കുക.

ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കില്ലെന്നും ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ചിക്കമഗളൂരു, ശിവമൊഗ്ഗ, ദാവന്‍ഗരെ, മൈസൂരു, ചാമരാജ്‌നഗര്‍, ഹാസന്‍, ദക്ഷിണ കന്നട, ബംഗളൂരു റൂറല്‍, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂണ്‍ 21വരെ ലോക്ക് ഡൗണ്‍ നീട്ടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.