ഇസ്‌ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശപ്രകാരം രാജിസമര്‍പ്പിച്ച പാതിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയിലെ 44 പാര്‍ലമെന്റ് അംഗങ്ങള്‍ രാജി പിന്‍വലിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അസാദ് ഉമര്‍ ട്വീറ്റ് ചെയ്തു.
എല്ലാവരുടെയും രാജി സ്പീക്കര്‍ സ്വീകരിച്ചിരുന്നില്ല. രാജി പിന്‍വലിക്കുന്നതായി അറിയിച്ച് എം.പിമാരെല്ലാം സ്പീക്കര്‍ക്ക് ഇ-മെയില്‍ അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെയും പാര്‍ലമെന്റ് സെക്രട്ടറിയേറ്റിനെയും ഇക്കാര്യം അറിയിച്ചു.
സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിച്ചാല്‍ തങ്ങളെ ഡീനോട്ടിഫൈ ചെയ്യേണ്ടതില്ലെന്ന് പാര്‍ട്ടി എം.പിമാര്‍ പറഞ്ഞതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ അസംബ്ലി സ്പീക്കര്‍ ചിലരുടെ രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരവധി അംഗങ്ങളെ ഇതിനകം ഡിനോട്ടിഫൈ ചെയ്തിട്ടുണ്ട്.
Comments are closed for this post.