2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മൂന്ന് വര്‍ഷം വരെ തടവുശിക്ഷ; സ്വമേധയാ കേസെടുക്കാം, നിയമമിങ്ങനെയാകുമ്പോഴും വീണിടത്ത് കിടന്ന് ഉരുണ്ട് മന്ത്രി, നാക്കു പിഴയെന്ന് ന്യായീകരിച്ച് സി.പി.എമ്മും

കൊച്ചി: ഭരണഘടനയെ വിമര്‍ശിച്ചതിലൂടെ മന്ത്രി സജി ചെറിയാന്‍ ചെയ്തത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് നിയമവിദഗ്ധര്‍. മന്ത്രിക്കെതിരേ സ്വമേധയാ കേസെടുക്കാന്‍ പൊലിസിന് തടസമില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ അപ്പോഴും മന്ത്രിയെ ന്യായീകരിക്കുകയാണ് സി.പി.എം. മന്ത്രിയും വീണിടത്തുകിടന്നു ഉരുളുകയാണ്. പ്രസംഗം വളച്ചൊടിച്ചുവെന്ന് പറഞ്ഞാണ് മന്ത്രി ഉരുളുന്നത്. അതേ സമയം പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് സജി ചെറിയാന്‍ പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് ഏറ്റുപറഞ്ഞാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അങ്ങനെയുള്ള മന്ത്രി തന്നെ ചൂഷണത്തിനുള്ള ഉപാധിയാണ് ഭരണഘടനയെന്ന് പ്രസ്താവിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേതാക്കള്‍ എത്ര ഭീകരമായ തെറ്റുചെയ്താലും ന്യായീകരിച്ചും സംരക്ഷിച്ചും രാഷ്ട്രീയപാര്‍ട്ടികള്‍ കൂടെ നില്‍ക്കാനുണ്ടെന്നുകരുതി എന്തും പറയാനുള്ള ലൈസന്‍സ് മന്ത്രി കസേരയിലിരുന്നുകൊണ്ട് സാധിക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു.
അതേ സമയം നാക്കുപിഴവാകാമെന്നാണ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രികൂടിയായ എം.എ ബേബിയുടെ ന്യായീകരണം. വിഷയത്തിലിതുവരേ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസും ബി.ജെ.പിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ പ്രശ്‌നം പരിശോധിക്കുകയാണ്. എന്നാല്‍ മന്ത്രിയെന്ന നിലയിലുള്ള സത്യപ്രതിജ്ഞാ ലംഘനം വിഷയത്തെ ഗുരുതരമാക്കുന്നുവെന്നാണ് വിലയിരുത്തല്‍.

എത്ര ന്യായീകരിച്ചാലും മന്ത്രി സ്ഥാനത്തിരുന്ന് ഇന്ത്യന്‍ ഭരണഘടനയെ നിശിതമായി വിമര്‍ശിച്ച സജി ചെറിയാനെതിരെ കേസെടുക്കാന്‍ പൊലിസിന് തടസമില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.
ഇന്‍സള്‍ട്ട് ടുനാഷണല്‍ ഓണര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതാണിത്. ദേശീയ പതാകയെ അപമാനിക്കുക, ഭരണഘടനയെ നിരാകരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുക എന്നിവയും ഈ നിയമത്തിന്റെ പരിധിയില്‍ വരും. മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസ് സ്വമേധയാ കേസെടുക്കാം. ആരെങ്കിലും പരാതിപ്പെട്ടാലും പരിശോധിച്ച് നടപടിയെടുക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.