2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നഖം വൃത്തിയായി സംരക്ഷിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് 32 തരം ബാക്ടീരിയകളുടെ ആക്രമണം

മനുഷ്യ ശരീരത്തില്‍ വളരെ വേഗം അഴുക്ക് അടിഞ്ഞു കൂടുന്ന ഭാഗമാണ് നഖങ്ങളുടെ ഉള്‍ഭാഗം. തിരക്കേറിയ ജീവിതത്തിനിടയില്‍ നഖത്തിന്റെ സംരക്ഷണവും വൃത്തിയും പലരും അവഗണിക്കാറാണ് പതിവ്. എന്നാല്‍ നഖത്തിനടിയില്‍ 32 വ്യത്യസ്ഥ തരം ബാക്ടീരിയകളും 28 തരത്തിലേറെ ബാക്ടീരിയകളുമുണ്ടെന്നാണ് പുറത്ത് വരുന്ന പഠനങ്ങള്‍ പറയുന്നത്.പല തരത്തില്‍ ശരീരത്തെ ദോഷകരമായി ബാധിക്കാന്‍ കഴിയുന്ന സൂക്ഷ്മ ജീവികളുടെ ഒരു കൂട്ടമാണിത്. അതിനാല്‍ തന്നെ നഖങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കേണ്ടതും മാസത്തില്‍ ഒരിക്കലെങ്കിലും വെട്ടി സൂക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

നഖങ്ങള്‍ വെട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ നിര്‍ദേശം നല്‍കുന്നുണ്ട്. നഖങ്ങള്‍ നേര്‍നേഖയില്‍ വെട്ടിയ ശേഷം വശങ്ങള്‍ ഉരച്ച് ഉരുട്ടിയെടുക്കേണ്ടതാണ്. അതുപോലെ തന്നെ ചര്‍മ്മവുമായി ചേര്‍ത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകള്‍ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം. ഇത് അണുബാധകള്‍ക്ക് കാരണമാകാം. നഖം പൊട്ടിപ്പോകാതിരിക്കാനും ഒരേ ദിശയില്‍ വെട്ടേണ്ടത് അത്യാവശ്യമാണ്.

ഇതിന് പുറമെ നെയില്‍ പോളിഷ് ഉപയോഗിക്കുന്നവര്‍ രാസവസ്തുക്കള്‍ കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളവയുമായ ഉത്പന്നങ്ങള്‍ മാത്രം ഇതിനായി ഉപയോഗിക്കുക. നെയില്‍ പോളിഷ് നീക്കം ചെയ്യാനായി അസെറ്റോണ്‍ രഹിത റിമൂവറുകളും തിരഞ്ഞെടുക്കേണ്ടതാണ്. നിറം മാറ്റം, നഖത്തിന്റെ കനത്തിലോ ആകൃതിയിലോ ഉള്ള മാറ്റങ്ങള്‍ എന്നിവയെല്ലാം നഖത്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന സൂചന നല്‍കുന്നു.ഇത്തരം ലക്ഷണം കണ്ടെത്തിയാല്‍ വേഗം തന്നെ ഒരു ആരോഗ്യവിദഗ്ധന്റെ നിര്‍ദേശം തേടേണ്ടതും ചികിത്സിക്കേണ്ടതുമാണ്.

Content Highlights:Importance of nail hygiene


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.