
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇംപീച്ച് ചെയ്യാന്‍ പ്രമേയം. ഇതു രണ്ടാമത്തെ തവണയാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിടുന്നത്. കാപിറ്റോള്‍ കെട്ടിടത്തിലേക്ക് ട്രംപ് അനുകൂലികള്‍ മാര്‍ച്ച് നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതിനു പിന്നാലെയാണ് ഡെമോക്രാറ്റുകള്‍ ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടി തുടങ്ങിയത്.
25-ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാന്‍ വേണ്ടി ഡെമോക്രാറ്റുകളാണ് പ്രതിനിധി സഭയില്‍ പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെ ഓഫിസില്‍ നിന്ന് പുറത്താക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി സമ്മര്‍ദം ചെലുത്തുകയും ചെയ്തു.