കഴിഞ്ഞ ദിവസം നടന്ന നിര്‍ണായകമായ മത്സരത്തില്‍ പി.എസ്.ജി അജാക്കോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. പാരിസ് ക്ലബ്ബിനായി ഫാബ്രിയാന്‍ റൂയിസ്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ ഒരോ ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍, കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. മൊഹമ്മദ് യൂസഫിന്റെ സെല്‍ഫ് ഗോളും കൂടിയായപ്പോള്‍ പി.എസ്.ജിയുടെ പതനം പൂര്‍ത്തിയായി.എന്നാല്‍ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചെങ്കിലും കളിക്കിടെ പി.എസ്.ജിയുടെ ആരാധകര്‍ മെസിയെ കൂക്കിവിളിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മെസി പി.എസ്.ജി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പി.എസ്.ജി അള്‍ട്രാസ് എന്നറിയപ്പെടുന്ന ആരാധക കൂട്ടം മെസിയെ വീണ്ടും കൂക്കി വിളിച്ചത്. ഇതോടെയാണ് മുന്‍ ഫ്രഞ്ച് രാജ്യാന്തര താരമായ ബിസെന്തെ ലിസഹാസു പി.എസ്.ജി ആരാധകരുടെ പെരുമാറ്റത്തിനെതിരെ മെസിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
‘ മെസിയോടുളള ഫ്രഞ്ചുകാരുടെ സമീപനം കണ്ട് എനിക്ക് സ്വയം നാണക്കേട് തോന്നുന്നുണ്ട്. മെസിയുടെ മോശം സീസണ്‍ ഒന്നുമല്ലായിരുന്നു, പി.എസ്.ജിയിലേത്. അദേഹം പതിനഞ്ച് ഗോളുകളും പതിനഞ്ച് അസിസ്റ്റുകളും പി.എസ്.ജിക്കായി സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിന് ശേഷം പ്രകടന മികവില്‍ മെസിയല്‍പം പിന്നാക്കം പോയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ അതുകൊണ്ട് ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച പ്ലെയേഴ്‌സിലൊരാളായ മെസിയോട് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. മെസിയോട് അങ്ങനെ ചെയ്യാന്‍ പാടില്ല,’ ബിസെന്തെ ലിസഹാസു പറഞ്ഞു.’മെസിയോടുളള ഫ്രഞ്ചുകാരുടെ പെരുമാറ്റം കണ്ട് എനിക്ക് സ്വയം നാണക്കേട് തോന്നുന്നുണ്ട്,’ അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 38മത്സരങ്ങളില്‍ 20 ഗോളുകളും 19 അസിസ്റ്റുകളുമാണ് ഈ സീസണില്‍ മെസി സ്വന്തമാക്കിയത്.
Comments are closed for this post.