ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിക്കെത്തിയ 13 പേര്‍ സൂര്യാതപമേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം (AIMIM) എം.പി ഇംതിയാസ് ജലീല്‍. വെയിലത്തിരിക്കാന്‍ തയാറാണെങ്കില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും 10 ലക്ഷം രൂപ വീതം നല്‍കാന്‍ താന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
അമിത്ഷാ, ഫട്‌നാവിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി നിങ്ങളുടെ വില എന്താണെന്ന് നിങ്ങള്‍ മൂന്നുപേരും തീരുമാനിക്കണം. മഹാരാഷ്ട്രയില്‍ സൂരാതപമേറ്റ് മരിച്ച മനുഷ്യരുടെ വില അഞ്ച് ലക്ഷമാണ്. മൂന്ന് മണിക്കൂര്‍ നേരം നിങ്ങള്‍ വെയിലത്തിരിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ നല്‍കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അമിത്ഷാ, ഫട്‌നാവിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി നിങ്ങളുടെ വില എന്താണെന്ന് നിങ്ങള്‍ മൂന്നുപേരും തീരുമാനിക്കണം. മഹാരാഷ്ട്രയില്‍ സൂരാതപമേറ്റ് മരിച്ച മനുഷ്യരുടെ വില അഞ്ച് ലക്ഷമാണ്. മൂന്ന് മണിക്കൂര്‍ നേരം നിങ്ങള്‍ വെയിലത്തിരിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ നല്‍കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഭൂഷന്‍ അവാര്‍ഡ് നേടിയവരെ അഭിനന്ദിക്കുകയാണ്. എന്നാല്‍, ഈ പരിപാടിയില്‍ കൃത്യമായ രാഷ്ട്രീയം കാണാനാകും. ലക്ഷക്കണക്കിന് ആളുകളാണ് പൊരിവെയിലത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായത്. ജനങ്ങളോട് വെയിലത്തിരിക്കാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ സ്റ്റേജില്‍ സുഖമായി ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷത്തിന് പകരം 50 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയധികം ആളുകളെ ഇത്തരം പരിപാടികളിലേക്ക് ക്ഷണിക്കുന്നത് ചീഞ്ഞ രാഷ്ട്രീയം കളിക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഈ പരിപാടി ഇതിനു മുന്‍പ് ഒരിക്കലും ഇങ്ങനെ ഒരു തുറന്ന വേദിയിലോ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചോ നടന്നിട്ടില്ല. കോടികളാണ് ഇതിനായി ചെലവിട്ടത്. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര ഭൂഷണ്‍ പുരസ്‌ക്കാര്‍ സമര്‍പ്പിക്കുന്ന പരിപാടി നവി മുംബൈയിലായിരുന്നു നടന്നത്. 13 പേരാണ് ഞായറാഴ്ച നടന്ന പരിപാടിയില്‍ സൂര്യാതപമേറ്റ് മരിച്ചത്.
All India Majlis-E-Ittehadul Muslimeen (AIMIM) MP Imtiaz Jaleel on Monday slammed Union Home Minister Amit Shah
Comments are closed for this post.